തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി സിജെപി (കോക്രോച്ച് ജനതാ പാർട്ടി) സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
‘‘എന്തിനാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നമ്മുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ രാജ്യത്തെ ഓരോരുത്തരും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണോ, എങ്കിൽ അതെങ്ങനെയാണ് നടപ്പിലാക്കുക’’ എന്ന് അദ്ദേഹം ചോദിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ മാതാപിതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണമെന്ന് അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ ആശങ്കകൾ കേൾക്കാൻ പ്രധാനമന്ത്രി തയ്യാറായിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ദീപ്കെ ഉന്നയിച്ചത്.
‘‘ലോകത്ത് എന്തെങ്കിലും നടന്നാൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്യും. നമ്മുടെ രാജ്യത്തെ കുട്ടികൾ ആത്മഹത് ചെയ്യുകയാണ്.
എന്നാൽ അവർക്കു വേണ്ടി ഒരു അനുശോചന പോസ്റ്റ് പോലും പ്രധാനമന്ത്രിയിൽ നിന്ന് വരുന്നില്ല. കുട്ടികൾ പറയുന്നതെങ്കിലും ശ്രദ്ധിക്കൂ’’ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ തങ്ങളുടെ പ്രതിഷേധ പരിപാടികൾ തുടരുമെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി. ജൂൺ 6ന് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ പ്രഖ്യാപനം ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

