ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാൻ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും.
ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഒൻപത് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗുരുവായൂർ ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളെ അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര നിലവാരമുള്ള തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി അറിയിച്ചു.
ദേവസ്വം വക ഭൂമി പൂർണ്ണമായും സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയ മന്ത്രി, വേങ്ങാട് ഗോശാലയിലെ പശുക്കളുടെ സംരക്ഷണത്തിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുമെന്നും വ്യക്തമാക്കി. ആനക്കോട്ടയിലെ കോവിലകം ചരിത്രസ്മാരകമായി നിലനിർത്തിക്കൊണ്ടുതന്നെ 75 ആനകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.
ആനകളെ നടയിരുത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
കൂടാതെ, ഗുരുവായൂരിലെ നിലവിലെ ആശുപത്രി സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

