സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗവും രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന കെ.എം. ചന്ദ്രശർമ്മ (81) അന്തരിച്ചു.
ചെങ്ങന്നൂർ പെണ്ണുക്കര കോയിത്തറ മഹിമയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്ന അദ്ദേഹം, ആദ്യ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമെന്ന നിലയിലും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്ന നിലയിലും മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്കപ്പുറം മാധ്യമരംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ജനയുഗം പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
സാഹിത്യ മേഖലയിലും സജീവമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പരേതന്റെ സംസ്കാരം പിന്നീട് നടക്കും.
മഹേശ്വരിയമ്മ ആണ് ഭാര്യ. മക്കൾ: സ്നേഹേഷ് ബാബു (ബിസിനസ്, ഡൽഹി), സ്നേഹശീ (അധ്യാപിക, എസ്.ഡി.വി.
സ്കൂൾ, ആലപ്പുഴ). മരുമക്കൾ: അരുണ (ഡൽഹി), എം.കെ.
രാജേഷ് (സി.ഐ, ഗാന്ധിനഗർ, കോട്ടയം).

