തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തിന് സമീപം കന്യാകുളങ്ങരയിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്.
സംഭവത്തിൽ പനവൂർ സ്വദേശിയായ സഹദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് യുവാവ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴുത്തിന് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

