ഇറാനുമായി പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ, അമേരിക്കൻ ജനതയുടെ വലിയ എതിർപ്പ് നേരിട്ടുകൊണ്ടിരുന്ന ഒരു യുദ്ധത്തിൽനിന്ന് താൽക്കാലികമായി തലയൂരാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കഴിഞ്ഞിരിക്കുകയാണ്. എന്നാൽ, കരാറിലൂടെ ഇറാനു നൽകിയ ഇളവുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിൽ ഇടപെട്ട് ഇറാനിൽ ഭരണമാറ്റം കൊണ്ടുവരാനും, അവരുടെ പെട്രോളിയം, പ്രകൃതി വാതക സമ്പത്ത് കൈക്കലാക്കാനും ലക്ഷ്യമിട്ടാണ് ഡോണൾഡ് ട്രംപ് നേരത്തെ സേനയെ അയച്ചത്. എന്നാൽ, ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും അത് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുകയും ചെയ്തു.
നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ വിലക്കയറ്റം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ഒത്തുതീർപ്പിന് വഴിയൊരുക്കിയത്. യുദ്ധം നിർത്തിയെങ്കിലും, പാർട്ടിയിലെ ഇസ്രയേൽ അനുകൂല വിഭാഗം ട്രംപിന്റെ ഈ തീരുമാനത്തിൽ കടുത്ത അതൃപ്തിയിലാണ്.
ആണവപദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ മാറ്റിവെച്ചതും നിക്ഷേപങ്ങൾ വിട്ടുകൊടുക്കാൻ തീരുമാനിച്ചതും ഇറാനു നൽകിയ അനാവശ്യ ഇളവുകളാണെന്നാണ് വിമർശകരുടെ വാദം.
കരാറിനെതിരെ നിലപാടെടുക്കുന്ന ഇസ്രയേലിനെ അനുനയിപ്പിക്കുക എന്നത് ട്രംപിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ലബനനിൽ ആക്രമണം തുടർന്നാൽ കരാർ തകരുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്.
കരാർ ഒപ്പിടുന്നതിന് മുൻപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ട്രംപ് ടെലിഫോണിൽ സംസാരിച്ചിരുന്നുവെങ്കിലും, തെക്കൻ ലബനനിൽനിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് ലക്ഷ്യമിട്ട
പ്രധാന ലക്ഷ്യങ്ങളും നിലവിലെ അവസ്ഥയും താഴെ പറയുന്നവയാണ്: 1. ആണവായുധ നിർമാണം തടയുക: ഇറാൻ അണ്വായുധം നിർമിക്കുമെന്നാരോപിച്ചായിരുന്നു നീക്കം.
എന്നാൽ ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിയിട്ടില്ല. 65 ശതമാനം ലക്ഷ്യം മാത്രമാണ് ഇതിൽ കൈവരിക്കാനായത്.
2. മിസൈൽ-ഡ്രോൺ ശേഖരം തകർക്കുക: നാവിക-വ്യോമസേനകളുടെ ശക്തി ക്ഷയിപ്പിക്കാൻ കഴിഞ്ഞെങ്കിലും, ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ശേഖരങ്ങൾ ഇപ്പോഴും സുരക്ഷിതമാണ്.
ഫലപ്രാപ്തി 55 ശതമാനം. 3.
സായുധ വിഭാഗങ്ങൾക്കുള്ള പിന്തുണ തടയുക: ഹിസ്ബുല്ല, ഹൂതികൾ തുടങ്ങിയ വിഭാഗങ്ങൾക്കെതിരായ ലക്ഷ്യത്തിൽ കാര്യമായ നേട്ടമുണ്ടായില്ല. സിറിയയിൽ ഇറാൻ അനുകൂല സർക്കാർ പുറത്തായതൊഴിച്ചാൽ 25 ശതമാനം മാത്രമാണ് വിജയം.
4. ഹോർമുസ് കടലിടുക്ക് തുറക്കുക: കടലിടുക്ക് തുറന്നെങ്കിലും ഇറാന്റെ നിയന്ത്രണം പൂർണമായും ഇല്ലാതായിട്ടില്ല.
ഫലപ്രാപ്തി 60 ശതമാനം. 5.
സഖ്യകക്ഷികളുടെ സംരക്ഷണം: ഗൾഫ് രാജ്യങ്ങൾക്കും യുഎസ് സൈനികത്താവളങ്ങൾക്കും നേരെയുള്ള ഇറാൻ ഭീഷണി പൂർണമായും ഒഴിവായിട്ടില്ല. 45 ശതമാനം ഫലപ്രാപ്തി മാത്രമാണ് രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

