മൊറോക്കോയില്‍ നിന്ന് സ്പെയിനിലേക്ക് വന്‍ തോതില്‍ അനധികൃത കുടിയേറ്റം. വെറും 24 മണിക്കൂറിനിടെ സ്പെയിനിന്റെ അധീനതയിലുള്ള സെവൂത്തയിലേക്ക് 60,000 അനധികൃത കുടിയേറ്റക്കാര്‍ എത്തിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതിനിടെ കടല്‍മാര്‍ഗമുള്ള ഈ യാത്രയില്‍ 57 പേര് മുങ്ങി മരിച്ചതായും വിവരങ്ങളുണ്ട്. കടല്‍ മാര്‍ഗം അതിര്‍ത്തി കടന്നെത്തുന്നവരെ തിരികെ മൊറോക്കോയിലേക്ക് കൊണ്ടുപോകാനാവില്ലെന്ന് സ്പെയ്ന്‍ സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണ് ഈ വ്യാപക കുടിയേറ്റം ഉണ്ടായിരിക്കുന്നത്.
സുപ്രീംകോടതി വിധിയെ മനുഷ്യക്കടത്ത് സംഘങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് സെവൂത്തയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് കാരണമെന്ന് സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു. അത്യപകടകരമായ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് കുടിയേറ്റക്കാര്‍ സ്പെയിനിലെത്തിയത്.
കടല്‍ മാര്‍ഗം വരുന്നതിനിടെ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഇതിനുപുറമെ, അതിര്‍ത്തി ചെക്ക് പോയിന്റ് കടക്കുന്നതിനിടയുണ്ടായ തിക്കിലും തിരക്കിലും പെട്ടും ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവരെ പ്രതിരോധിക്കാന്‍ സ്പാനിഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര് വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ത്ത് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടും ആരും പിന്തിരിയാന് തയ്യാറായില്ല. മെഡിറ്ററേനിയന്‍ കടലിന്റെ കവാടമായ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ സ്ഥിതി ചെയ്യുന്നതും 1580 മുതല്‍ സ്പെയിനിന്റെ നിയന്ത്രണത്തിലുള്ളതുമായ സെവൂത്തയില്‍ നിലവില്‍ അതീവ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സാഹചര്യം നേരിടാന്‍ പ്രദേശത്തേക്ക് സ്പാനിഷ് ഭരണകൂടം സൈന്യത്തേയും അധിക പൊലീസ് സംഘത്തേയും വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ സേനയും കുടിയേറ്റക്കാരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

