കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടയിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കരയിലും ഇടുക്കിയിലും ഉണ്ടായ ഉരുൾപൊട്ടലുകളിൽ വൻ നാശനഷ്ടം. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ മണപ്പാട് ജോസഫിൻ ജോണി (24) ആണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
ചൂണ്ടച്ചേരി എൻജിനിയറിങ് കോളജ് കന്റീൻ ജീവനക്കാരനാണ് ജോസഫിൻ ജോണി. ഒരു മാസം മുൻപ് ഈരാറ്റുപേട്ടയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ കാലിനു പരുക്കേറ്റതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.
ഇടമല ഭാഗത്തുനിന്നാണ് ഉരുൾപൊട്ടലുണ്ടായത്. സാധാരണ ഉരുൾപൊട്ടാത്ത പ്രദേശമാണിതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
സംഭവസമയത്ത് മാതാവ് റെജീന വീട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഭർത്താവ് എം.ജെ.ജോണി അടുത്ത വീട്ടിലായതിനാലും, മക്കളായ ജോമിറ്റും സോമിറ്റും മറ്റ് സ്ഥലങ്ങളിലായിരുന്നതിനാലും വലിയൊരു ദുരന്തം ഒഴിവായി.
അമ്മ റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയും, അച്ഛൻ ജോണി സ്കൂൾ ബസ് ഡ്രൈവറുമാണ്. ഇളയ പെൺകുട്ടി സഹോദരിയുടെ വീട്ടിലേക്ക് പോയതിനാലാണ് രക്ഷപ്പെട്ടത്.
ഇതിനുപുറമെ, ഇടുക്കി അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെടുത്തത്.
വീട് നിന്നിരുന്ന സ്ഥലത്തുനിന്നും ഏതാണ്ട് 500 അടിയോളം താഴെനിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. ഉരുൾപൊട്ടൽ പ്രദേശത്തെയാകെ തകർത്തെറിഞ്ഞു.
വീട് പൂർണമായി തകർന്നു. ദുരന്തസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയെയും മകൻ രാജേഷിനെയും രക്ഷപ്പെടുത്തി.
പരുക്കേറ്റ രാജേഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.
ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് ഈ ദുരന്തത്തിൽ മരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

