ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ നേതാവുമായ എ പദ്മകുമാർക്കെതിരായ സസ്പെൻഷൻ നടപടിയിൽ പാർട്ടി സ്വീകരിക്കുന്ന നിലപാട് കർശനമായി തുടരുന്നു.
കുറ്റപത്രം സമർപ്പിക്കപ്പെട്ട ശേഷം മാത്രമേ തുടർനടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.
കേസിലെ കുറ്റത്തിന്റെ ഗൗരവം പരിഗണിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും, ആത്മകഥയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ പാർട്ടി തലത്തിലെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം.
എങ്കിലും, രാഷ്ട്രീയ കേന്ദ്രങ്ങളിൽ വ്യത്യസ്തമായ ചർച്ചകളാണ് സജീവമാകുന്നത്. പാർട്ടി കടുത്ത നടപടികളിലേക്ക് കടന്നാൽ തനിക്കറിയാവുന്ന രഹസ്യങ്ങളും മുതിർന്ന നേതാക്കളുടെ പങ്കും വെളിപ്പെടുത്തിക്കൊണ്ട് ആത്മകഥ പുറത്തിറക്കുമെന്ന് എ പദ്മകുമാർ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.
ഇത്തരമൊരു നിലപാട് പാർട്ടി നേതൃത്വത്തിന് വെല്ലുവിളിയായെന്നും, അതിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കൽ എന്ന തീരുമാനത്തിൽ നിന്ന് മാറി സസ്പെൻഷനിൽ ഒതുങ്ങാൻ പാർട്ടി നിർബന്ധിതമായതെന്നുമാണ് ഉയരുന്ന പ്രധാന ആക്ഷേപം. നേരത്തെ കേസുമായി ബന്ധപ്പെട്ട
വിവാദങ്ങൾ ഉയർന്ന ഘട്ടങ്ങളിൽ എ പദ്മകുമാർക്ക് അനുകൂലമായ നിലപാടായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചിരുന്നത്.
എന്നാൽ പിന്നീട് കർശനമായ നടപടി വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായി. സംഘടനയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അനിവാര്യമാണെന്ന് നിരവധി നേതാക്കൾ യോഗങ്ങളിൽ വാദമുയർത്തിയിരുന്നു.
ഒടുവിൽ ജില്ലാ സെക്രട്ടറിയേറ്റ് കൈക്കൊണ്ട സസ്പെൻഷൻ തീരുമാനം ജില്ലാ കമ്മിറ്റിയും അംഗീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

