ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി, ആൻത്രോപിക് വികസിപ്പിച്ച അത്യാധുനിക കൃത്രിമ ബുദ്ധി മോഡലുകളായ ഫേബിൾ 5 (Fable 5), മൈത്തോസ് 5 (Mythos 5) എന്നിവയുടെ ഉപയോഗത്തിന് അമേരിക്കൻ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഈ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നഷ്ടമായിരിക്കുകയാണ്.
ഈ നടപടിക്ക് പിന്നിൽ ആമസോണിന്റെ ഇടപെടലുകൾ ഉണ്ടായതായി സൂചനകളുണ്ട്. ഫേബിൾ 5 മോഡലിൽ ഗുരുതരമായ ചില സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയതായും, ഇക്കാര്യം അമേരിക്കൻ അധികൃതരെ അറിയിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തുടർന്ന്, ആമസോൺ സിഇഒ ആൻഡി ജാസിയും ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ഈ വിഷയത്തിൽ ചർച്ചകൾ നടന്നതായും വിവരങ്ങൾ പുറത്തുവരുന്നു. മൈത്തോസ് എഐ സംവിധാനത്തിന്റെ കരുത്തിൽ വികസിപ്പിച്ചെടുത്തതാണ് ഫേബിൾ 5.
സൈബർ സുരക്ഷാ രംഗത്ത് അതീവ പ്രഭാവമുള്ള ഈ മോഡൽ, സോഫ്റ്റ്വെയറുകളിലെ ദൗർബല്യങ്ങൾ കണ്ടെത്തുന്നതിൽ അസാധാരണ മികവ് പുലർത്തുന്നുണ്ട്. സുരക്ഷാ നിയന്ത്രണങ്ങൾ ഭേദിച്ച് ഇത്തരം വിവരങ്ങൾ ചോർത്താൻ ഈ മോഡലിന് സാധിക്കുമെന്ന് ആമസോൺ ഗവേഷകർ നടത്തിയ പരിശോധനയിൽ തെളിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
ഇതിനെത്തുടർന്നാണ് വിദേശ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ഈ മോഡലുകൾ ഉപയോഗിക്കുന്നതിന് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയത്. ആൻത്രോപിക്കിന്റെ നിലപാട്
അമേരിക്കൻ സർക്കാരിന്റെ ആശങ്കകൾ വെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് ആൻത്രോപിക്കിന്റെ വാദം.
കണ്ടെത്തപ്പെട്ട സുരക്ഷാ പിഴവുകൾ വളരെ പരിമിതമാണെന്നും, നിലവിൽ പൊതുവിപണിയിലുള്ള മറ്റ് എഐ മോഡലുകൾക്കും സമാനമായ വിവരങ്ങൾ ലഭ്യമാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഒരു വാണിജ്യ മോഡൽ ഇത്തരം ചെറിയ കാരണങ്ങൾ കൊണ്ട് പിൻവലിക്കുന്നത് ഉചിതമല്ലെന്നും കമ്പനി വ്യക്തമാക്കി. ആമസോൺ ഇക്കാര്യത്തിൽ നേരിട്ടുള്ള പ്രതികരണം നൽകിയിട്ടില്ലെങ്കിലും, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട
വിഷയങ്ങളിൽ സർക്കാരുകൾ തങ്ങളുടെ അഭിപ്രായം തേടാറുണ്ടെന്ന് കമ്പനി വക്താവ് അറിയിച്ചു. ആൻത്രോപിക്കിന്റെ പ്രധാന നിക്ഷേപകരും ക്ലൗഡ് പങ്കാളികളുമാണ് ആമസോൺ എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഭാവിയിൽ അത്യാധുനിക സാങ്കേതികവിദ്യകളെ ദേശീയ സുരക്ഷയുടെ ഭാഗമായി കണ്ട് കർശനമായി നിയന്ത്രിക്കുന്ന നയത്തിലേക്കാണ് അമേരിക്ക മാറുന്നതെന്നതിന്റെ തെളിവാണ് ഈ സംഭവവികാസങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

