തിരുവനന്തപുരം ശ്രീകാരുണ്യ മിഷൻ അഗതി മന്ദിരത്തിൽ കഴിയുന്ന 13 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ക്രൂരമായ മർദ്ദനം നടന്നതായി പരാതി. കേൾവിപരിമിതിയുള്ളതും സംസാരശേഷിയില്ലാത്തതുമായ പെൺകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ട
നിലയിൽ കണ്ടെത്തിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. കുട്ടിയുടെ കൈകളിൽ മർദ്ദനമേറ്റതിന്റെ പാടുകളും നീർക്കെട്ടും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മുൻപ് ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ സംരക്ഷണം നൽകാനാണ് ഈ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.
പെൺകുട്ടിയുടെ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. എന്നാൽ, കുട്ടി സ്ഥാപനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനാലാണ് കെട്ടിയിടേണ്ടി വന്നതെന്നാണ് ഹോം അധികൃതരുടെ വിശദീകരണം.
നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ പെൺകുട്ടി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ CWC ഉൾപ്പെടെയുള്ള അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

