നെടുമ്പാശേരിയിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വസതിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഉച്ചയ്ക്ക് 2 മണിയോടെയാണ് വീടിനു സമീപത്തായി പാമ്പിനെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ഉടൻ തന്നെ സർപ്പ വൊളന്റിയർമാരായ സന്തോഷ്, അനന്ത കൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. മറ്റൊരു സംഭവത്തിൽ, ചേവായൂർ എരഞ്ഞിപ്പാലം സ്വദേശിനിക്ക് പാമ്പുകടിയേറ്റു.
രമേഷ് കുമാറിന്റെ മകൾ അനഘ (24) ആണ് ചികിത്സയിലുള്ളത്. വീടിനു പുറത്ത് സൂക്ഷിച്ചിരുന്ന ഷൂ ധരിച്ച് ജോലിസ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് യുവതിക്ക് കടിയേറ്റത്.
പരിശോധനയിൽ ഷൂസിനുള്ളിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പാണ് കടിച്ചതെന്ന് സ്ഥിരീകരിച്ചു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിക്ക് ആന്റിവെനം നൽകി ചികിത്സ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

