പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയിൽ നടപടി. സ്കൂളിലെ അധ്യാപികയായ പി ബിന്ദു മോളെയാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവായത്.
സ്കൂൾ തുറന്ന് രണ്ട് ആഴ്ച പിന്നിട്ടിട്ടും വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാകാത്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. യുപി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണത്തിന്റെ ചുമതല പി ബിന്ദു മോൾക്കായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ കൃത്യസമയത്ത് പുസ്തകങ്ങൾ വിതരണം ചെയ്യാൻ തയ്യാറായില്ലെന്ന് ആക്ഷേപമുയർന്നു. പാഠപുസ്തകങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും, ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആറാം ക്ലാസ് വിദ്യാർത്ഥിനി ഉൾപ്പെടെയുള്ളവർ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണം നടത്തുകയും അധ്യാപികയെ സ്ഥലം മാറ്റാൻ തീരുമാനിക്കുകയും ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

