തിരുവനന്തപുരം ഉദയാ കണ്‍വെന്‍ഷനില്‍ വെച്ച് നടന്ന ആര്‍എസ്എസ് പരിപാടിയില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ പങ്കെടുത്തു.
സംഘപരിവാറിന്റെ 100 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വിസി സാന്നിധ്യമറിയിച്ചത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ക്ഷണിക്കപ്പെട്ട
അതിഥിയായാണ് ഡോ. മോഹനന് കുന്നുമ്മല്‍ എത്തിയത്.
ഇന്ന് വൈകീട്ട് 4.30 ഓടെയാണ് പരിപാടി നടന്നത്. ചടങ്ങിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കൂടാതെ, മറ്റൊരു വൈസ് ചാന്‍സലര്‍ കൂടി പരിപാടിയില്‍ പങ്കെടുത്തതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡോ.
മോഹനന് കുന്നുമ്മലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം മുന്‍പും ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. വിസിയുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ മുന്‍പ് പലതവണ പ്രതിഷേധിച്ചിട്ടുണ്ട്.
വിഷയത്തില്‍ എസ്എഫ്ഐ ഇന്ന് തങ്ങളുടെ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

