സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റി സർക്കാർ ഉത്തരവിട്ടു. പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ അവധി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് **ഡോ.
റീനയെ** സ്ഥാനത്തുനിന്ന് നീക്കിയത്. നിലവിൽ **എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ്** ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.
പകരം **ഡോ. വി.
മീനാക്ഷിക്കാണ്** ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനവും കോഴിക്കോട് നിപ സ്ഥിരീകരണവും ഉണ്ടായ നിർണായക ഘട്ടത്തിൽ **ഡോ.
റീന** 15 ദിവസത്തെ അവധി ആവശ്യപ്പെട്ടതിൽ ആരോഗ്യ മന്ത്രി **കെ. മുരളീധരന്** കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വിവരം.
മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ ഡയറക്ടറെ മാറ്റാൻ സർക്കാർ നേരത്തെ ആലോചിച്ചിരുന്നെങ്കിലും, പകരക്കാരനെ സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലാത്തതിനാലാണ് **ഡോ. മീനാക്ഷിക്ക്** താത്കാലിക ചുമതല കൈമാറിയത്.
അതേസമയം, നിപ ഭീതിയുള്ള സാഹചര്യത്തിൽ റെംഡിസീവർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ആശുപത്രികളിൽ ക്ഷാമം അനുഭവപ്പെടുന്നത് അതീവ ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് **പിണറായി വിജയൻ** പ്രതികരിച്ചു. നിപ ബാധിതനായ രോഗി വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെയാണ് മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതർ അറിയിക്കുന്നത്.
ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഇങ്ങനെ: “മരുന്നിന് ക്ഷാമമില്ലെന്നും ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ അവകാശപ്പെടുമ്പോഴാണ് അതിന് കടകവിരുദ്ധമായ വിവരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരിൽ നിന്നും പുറത്തു വരുന്നത്. ഇന്നോ നാളെയോ എന്നല്ലാതെ കൃത്യമായി മരുന്ന് എപ്പോൾ ലഭ്യമാകുമെന്ന് അവർക്ക് വ്യക്തമാക്കാൻ സാധിക്കുന്നില്ല.
ജീവൻ രക്ഷാ മരുന്നുകളുടെ കാര്യം പോലും ഉറപ്പാക്കാനുള്ള ഇടപെടൽ സമയബന്ധിതമായി നടക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തിൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും വേണം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

