സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിർണ്ണായകമായ നേതൃമാറ്റം. നിലവിൽ ഡയറക്ടറായിരുന്ന ഡോ.
കെ.ജെ. റീനയെ ആ സ്ഥാനത്ത് നിന്നും മാറ്റി സർക്കാർ ഉത്തരവിട്ടു.
പകരം, അഡീഷണൽ ഡയറക്ടർ (ഫാമിലി വെൽഫെയർ) ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്ന ഡോ. വി.
മീനാക്ഷിയെ ഈ തസ്തികയിൽ നിയമിച്ചു. ഹെൽത്ത് സർവീസസ് ഡയറക്ടറുടെ പൂർണ്ണമായ അധികച്ചുമതലയാണ് ഡോ.
വി. മീനാക്ഷി വഹിക്കുക.
പുതിയ ഉത്തരവ് പ്രകാരം, ഡോ. കെ.ജെ.
റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. സ്ഥലം മാറ്റത്തിനുള്ള കാരണങ്ങൾ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഡോ. കെ.ജെ.
റീന 15 ദിവസത്തെ അവധി ആവശ്യപ്പെട്ടിരുന്നുവെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഹെൽത്ത് സർവീസ് ഡയറക്ടർ പദവിയിൽ ഡോ.
കെ.ജെ. റീന മൂന്ന് വർഷം പൂർത്തിയാക്കിയതും, ഹെൽത്ത് സർവീസ് തസ്തികയിലേക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ സജീവ പരിഗണനയിലായിരുന്നതും നടപടിക്ക് കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

