മലയാള സിനിമയിൽ വലിയ വിജയങ്ങൾ സമ്മാനിച്ച ഹിറ്റ് കൂട്ടുകെട്ടായിരുന്നു സംവിധായകൻ രാജസേനനും നടൻ ജയറാമും. ഇരുവരും ഒന്നിച്ച 16 സിനിമകളും പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
എന്നാൽ, ഉന്നതിയിൽ നിൽക്കുമ്പോൾ ഈ സൗഹൃദത്തിൽ വിള്ളലുകൾ വീഴുകയും ഇരുവരും വ്യത്യസ്ത വഴികളിലേക്ക് പിരിയുകയും ചെയ്തു. നീണ്ട
നാളത്തെ മൗനത്തിന് ശേഷം, തങ്ങൾ തമ്മിലുള്ള അകൽച്ചയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ രാജസേനൻ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
വർക്കിന്റെ കാര്യങ്ങളിൽ ജയറാം ഇടപെടാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജസേനന്റെ വാക്കുകൾ:
“വർക്കിൽ ജയറാം ഇടപെട്ടിട്ടില്ല.
അത് ചെയ്യാന്‍ തുടങ്ങുകയായിരുന്നു. അതിനുള്ള അവസരം ഞാന്‍ കൊടുത്തില്ല.
കഥയില്‍ ജയറാം ഇടപെട്ടിട്ടില്ല. അതിന് പുള്ളിക്ക് അറിയത്തുമില്ല.
ദിലീപ് കഥയിലും പല കാര്യത്തിലും ഇടപെടും. അത് ദിലീപിന് അറിയാം.
എന്റെ ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ അടുത്ത സിനിമയ്ക്ക് നാലോ അഞ്ചോ സെന്റന്‍സ് ഫോണില്‍ കൂടിയാണ് പറഞ്ഞ് കൊടുക്കുന്നത്. പിന്നീട് ജയറാം ആ സ്ക്രിപ്റ്റ് കാണുന്നത് ലൊക്കേഷനിലാണ്.
മധുചന്ദ്രലേഖയും കനകസിംഹാസനവും കഴിഞ്ഞ് പ്ലാന്‍ ചെയ്ത സിനിമയുടെ കാര്യം വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. കാസ്റ്റിങ്ങിലും കാര്യങ്ങളിലും ഇടപെട്ടു.
നമ്മള് ഇങ്ങനെ അല്ലല്ലോ ചെയ്ത് കൊണ്ടിരുന്നതെന്ന് ചോദിച്ചപ്പോള്‍, ഇനി അങ്ങനെ ഒക്കെ വേണ്ടേന്ന് ചോദിച്ചു. എങ്കില്‍ പിന്നെ ഞാനില്ല.
നമുക്ക് പിന്നെക്കാണാം എന്ന് ഞാന്‍ പറഞ്ഞു. വഴക്കായിട്ടല്ല.
സ്നേഹത്തിലാണ് കാര്യം പറഞ്ഞത്. അതിന് ശേഷം കൂടെ നിന്ന പലരും ഒന്ന് തെറ്റിയെന്ന് കേട്ടാല്‍ അങ്ങനെ ആണല്ലോ.
ശക്തമായൊരു കൂട്ടുകെട്ട് ശകലം അകന്നുവെന്ന് കണ്ടാല്‍ പിന്നെ അതിനെ വലിച്ച് മാറ്റി കൊണ്ട് പോകാന്‍ ആളുണ്ടാകും. അങ്ങനെ കുറച്ചു പേര് അത് ചെയ്തിട്ടുണ്ട്.
അത് ജയറാം അറിഞ്ഞില്ല. ഞാന്‍ അറിഞ്ഞു.
അത്രയെ ഉള്ളൂ.” വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ സൗഹൃദത്തെ ബാധിച്ചതിനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. “ജയറാമിന്റെ മക്കളുടെ കല്യാണത്തിന് വിളിച്ചാലല്ലേ പോകാന്‍ പറ്റൂ.
എന്റെ മകളുടെ കല്യാണത്തിന് വരാത്ത ആളിനെ ഞാന്‍ പിന്നെ വിളിക്കോ. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.
ഇതേപറ്റി സോഷ്യല്‍ മീഡിയയിലെ കുറേപേര്‍ എന്നോട് ചോദിച്ചിരുന്നു. ഈ സെന്റന്സാണ് അവരോടും പറഞ്ഞത്.
രണ്ട് കല്യാണവും വിളിച്ചിട്ടില്ല,” രാജസേനൻ പറഞ്ഞു. ഭാവിയിൽ ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന്, അത്തരമൊരു സാധ്യത വളരെ കുറവാണെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
തന്റെ ഭാഗത്തുനിന്ന് ഇനി ഒരു ഒത്തുതീർപ്പ് ശ്രമം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗഹൃദത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോൾ അതും അസാധ്യമാണെന്നും, ജയറാമിനെ സിനിമയിൽ വേണ്ട
എന്ന് ഒരിക്കലും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

