ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വനിതാ ഡെന്റൽ കൗൺസിലിന്റെ കൊച്ചി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. ജൂൺ 14-ന് എറണാകുളം ഐഎംഎ ബ്ലഡ് ബാങ്കിലാണ് ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാംപ് നടക്കുക. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനായുള്ള സന്നദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സംഘടന ഈ ഉദ്യമത്തിന് തുടക്കമിടുന്നത്.
രക്തദാനത്തിന്റെ അനിവാര്യതയെക്കുറിച്ച് പൊതുജനങ്ങളിൽ കൃത്യമായ അവബോധം നൽകാനും, യുവതലമുറയിൽ സാമൂഹിക പ്രതിബദ്ധതയും സേവന തൽപരതയും വളർത്താനും ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

