ലോകമെമ്പാടുമുള്ള കായിക പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് നാളെ ഔദ്യോഗികമായി തുടക്കമാകും. ചരിത്രത്തിലാദ്യമായി 48 ടീമുകളും 12 ഗ്രൂപ്പുകളുമായി വിപുലമായ രീതിയിലാണ് ഇത്തവണത്തെ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ സമയം പുലർച്ചെ 12.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ, ദക്ഷിണാഫ്രിക്കയെ നേരിടും. വമ്പൻ ടീമുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന ഇത്തവണത്തെ ലോകകപ്പിൽ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കളത്തിലിറങ്ങുന്നത്.
ലയണൽ മെസ്സിയുടെ സാന്നിധ്യവും ടീമിന്റെ ഒത്തിണക്കവും തന്നെയാണ് സ്കലോണിയുടെയും സംഘത്തിന്റെയും പ്രധാന കരുത്ത്. ഇത്രയും വലിയൊരു ടീം നിര അണിനിരക്കുന്ന ടൂർണമെന്റിൽ കടുത്ത പോരാട്ടങ്ങളായിരിക്കും കാണികൾക്ക് ലഭിക്കുകയെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

