കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ യജ്ഞമായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ജില്ലയിൽ പരിശോധനകൾ കർശനമാക്കി. ലഹരി മരുന്നുകളുടെ ഉപയോഗവും വിപണനവും തടയുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യകളും പൊലീസ് സംവിധാനങ്ങളും ഒരുപോലെ രംഗത്തിറക്കിയാണ് നടപടികൾ സ്വീകരിക്കുന്നത്.
കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന കേന്ദ്രങ്ങളായ പാളയം ബസ് സ്റ്റാൻഡ്, വിവിധ പാർക്കിങ് ഏരിയകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നിമിൻ കെ.
ദിവാകരൻ (സബ് ഇൻസ്പെക്ടർ, കസബ പൊലീസ് സ്റ്റേഷൻ) നേതൃത്വം നൽകിയ സംഘത്തിൽ മുപ്പത്തിയഞ്ചോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. പരിശോധനയുടെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച ‘ബ്ലാക്കി’ എന്ന സ്നിഫർ നായയെയും പൊലീസ് ഡ്രോണിനെയും ഉപയോഗപ്പെടുത്തിയിരുന്നു.
ഇതിനുപുറമെ, സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ഇരുപതംഗ സ്ട്രൈക്കർ ടീമും സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചു. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ വ്യാപകമാക്കാനാണ് തീരുമാനം.
പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും വരുംദിവസങ്ങളിലെ പരിശോധനയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

