ദമ്പതികൾക്ക് പരസ്പരം മനസ്സിലാക്കാനും സ്വകാര്യമായി സമയം ചിലവഴിക്കാനും ലഭിക്കുന്ന അവസരമാണ് ഹണിമൂൺ യാത്രകൾ. എന്നാൽ, ഈ യാത്രയിലേക്ക് ഭർത്താവിന്റെ കുടുംബത്തെയും ഉൾപ്പെടുത്തിയതിനെ തുടർന്ന് മീററ്റ് സ്വദേശിനിയായ യുവതി വിവാഹമോചനം ആവശ്യപ്പെട്ട
സംഭവം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഡെൽഹി പട്ടേൽ നഗർ സ്വദേശിയായ യുവാവും മീററ്റ് സ്വദേശിനിയായ യുവതിയും തമ്മിലായിരുന്നു വിവാഹം.
സിംഗപ്പൂരിൽ നിന്ന് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ബിരുദം നേടിയ വ്യക്തിയാണ് യുവാവ്. വിവാഹശേഷം ഇരുവരും ഹണിമൂൺ ആഘോഷിക്കാനായി തിരഞ്ഞെടുത്ത് ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ആയിരുന്നു.
എന്നാൽ, ആ യാത്ര ദമ്പതികളുടെ ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തുന്നതിലേക്കാണ് കാര്യങ്ങളെ എത്തിച്ചത്. ഭർത്താവിന്റെ മാതാപിതാക്കളെയും സഹോദരനെയും സഹോദരിയെയുമാണ് അദ്ദേഹം ഈ യാത്രയിൽ കൂടെക്കൂട്ടിയിരുന്നത്.
തനിക്ക് ഭർത്താവിനോടൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചില്ലെന്നും കുടുംബാംഗങ്ങൾ ഒപ്പമുണ്ടായിരുന്നത് അസൗകര്യമുണ്ടാക്കിയെന്നും യുവതി ആരോപിക്കുന്നു. എന്നാൽ, കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നത് സന്തോഷകരമാണെന്ന നിലപാടാണ് ഭർത്താവിന്റേത്.
ഈ പ്രശ്നങ്ങൾക്ക് പിന്നാലെ, ദുബായിലേക്ക് മറ്റൊരു യാത്ര കൂടി ഭർത്താവ് ആസൂത്രണം ചെയ്തു. ഇത്തവണയെങ്കിലും തങ്ങൾക്ക് മാത്രമായി സമയം ലഭിക്കുമെന്ന് യുവതി പ്രതീക്ഷിച്ചെങ്കിലും, ആ യാത്രയ്ക്കും കുടുംബത്തെ കൂടെക്കൂട്ടാനാണ് ഭർത്താവ് തീരുമാനിച്ചത്.
ഇതോടെ ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും സംഭവം പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. തുടർന്ന് വിഷയങ്ങൾ ഫാമിലി കൗൺസിലിംഗ് സെന്ററിലേക്ക് കൈമാറിയെങ്കിലും, തങ്ങളുടെ വാദങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇരുവർക്കും വ്യക്തമാക്കേണ്ടി വന്നു.
അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ദമ്പതികൾ വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

