സിനിമയിലെത്തും മുൻപ് കോട്ടയത്തെ തെരുവുകളിൽ സ്റ്റീൽ അലമാരകളും സോഫ സെറ്റുകളും വിൽക്കുന്ന സെയിൽസ് പ്രതിനിധിയായി പ്രവർത്തിച്ചിരുന്ന കാലത്തെ ഓർമകൾ പങ്കുവെച്ച് നടൻ സലിംകുമാർ. പറവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സജീവമായിരുന്നു.
കുടയംപടി, ചുങ്കം, വാരിശേരി, അയ്മനം, ഏനാദി, ഒളശ്ശ, പരിപ്പ്, നാഗമ്പടം, ചൂട്ടുവേലി, ചവിട്ടുവരി, കുമാരനല്ലൂർ, സംക്രാന്തി, മെഡിക്കൽ കോളജ്, കാരിത്താസ് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലൊക്കെ തന്റെ ജോലിയുടെ ഭാഗമായി അദ്ദേഹം കയറിയിറങ്ങിയിട്ടുണ്ട്. അക്കാലത്ത് എൻ.എൻ.
പിള്ള, വിജയരാഘവൻ, മനോജ് കെ. ജയൻ എന്നിവരുടെ വീടുകൾക്ക് മുന്നിൽ താൻ അത്ഭുതത്തോടെ നോക്കി നിന്നിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു.
കോട്ടയത്തെ വിൽപനക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ അനുഭവമായി അദ്ദേഹം പറയുന്നത് ദേവലോകം എൻജിഒ ക്വാർട്ടേഴ്സിലെ ഒരു അന്ധനായ ഉപഭോക്താവിനെ കുറിച്ചാണ്. സ്കൂൾ ജീവനക്കാരനായിരുന്ന അദ്ദേഹം സലിംകുമാറിന്റെ സംസാരരീതി ഇഷ്ടപ്പെട്ടതിനെത്തുടർന്ന് ഒരു തേക്ക് ഓഫിസ് ടേബിൾ ഓർഡർ ചെയ്തു.
എന്നാൽ സാധനം എത്തിച്ചപ്പോൾ ടേബിളിന്റെ കനം സംബന്ധിച്ച അദ്ദേഹത്തിന്റെ ചോദ്യം സലിംകുമാറിനെ അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘സ്റ്റീൽ അലമാര, സോഫ സെറ്റ് തുടങ്ങിയവ തവണ വ്യവസ്ഥയിൽ വിൽക്കുന്ന പറവൂരിലെ ഒരു കമ്പനിയിൽ സെയിൽസ് റപ്രസന്റേറ്റീവ് ആയിരുന്നു ഞാൻ.
സിനിമ മോഹവും സജീവം.’ ‘ഞാൻ ഇത്തരം സംഭവങ്ങൾക്കൊന്നും നിൽക്കാത്തതാണ്. എന്നാൽ സലീമിന്റെ സംസാരം എനിക്കിഷ്ടപ്പെട്ടു’ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ടേബിളിന്റെ ഗുണനിലവാരം പരിശോധിച്ച ആ വ്യക്തി, ‘സലിംകുമാർ, നിങ്ങൾ എന്നോട് ടോപ്പിന് ഒരിഞ്ച് കനമല്ലേ പറഞ്ഞത്. ഇത് മുക്കാൽ അല്ലേ ഉള്ളൂ?’ എന്ന് ചോദിച്ചപ്പോൾ സലിംകുമാർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.
കൂടാതെ, ‘ഇത് തേക്കു തന്നെയല്ലേ..’ എന്ന ചോദ്യത്തിന് കൂടെയുണ്ടായിരുന്ന സ്ഥാപന ഉടമ ‘തേക്കു തന്നെ, പക്ഷേ ചെറുതേക്കാണ്’ എന്ന് മറുപടി നൽകി. അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സലിംകുമാർ ഇങ്ങനെ ഓർക്കുന്നു: ‘സലിംകുമാർ, എനിക്ക് നിങ്ങൾക്കെതിരെ കേസ് കൊടുക്കാം.
ചെലവൊന്നുമില്ല. കാരണം ഞാൻ ഒരു വക്കീലാണ്.
ഈ ഓർഡർ ക്യാൻസൽ ചെയ്യാം. അതും ചെയ്യുന്നില്ല.
കാരണം, സംസാരത്തിൽനിന്ന് സലിംകുമാർ എന്ന മനുഷ്യന് ഞാൻ നല്ലൊരു രൂപം മനസ്സിൽ നൽകിപ്പോയി.’ ആ സംഭവത്തിന് ശേഷം ആ ജോലി ഉപേക്ഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു എന്നീ സിനിമകളിലെ കഥാപാത്രങ്ങളിൽ ഏതാണ് പ്രിയപ്പെട്ടതെന്ന ചോദ്യത്തിന്, പീരുമേടുകാരനായ സാമുവൽ എന്നായിരുന്നു സലിംകുമാറിന്റെ മറുപടി.
‘ഞാൻ സ്നേഹിച്ച് കൊതി തീരാതെപോയ എന്റെ അച്ഛന്റെ രൂപമായിരുന്നു സാമുവലിന്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

