സംവിധായകൻ ഷാജി കൈലാസ്, നടൻ ജോജു ജോർജ് എന്നിവർ ഒന്നിക്കുന്ന പുതിയ ചലച്ചിത്രം ‘വരവ്’ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പ്രതികാരം, അതിജീവനം, മനുഷ്യബന്ധങ്ങൾ എന്നിവയെ കോർത്തിണക്കിയുള്ള ഒരു തീവ്രമായ ത്രില്ലർ അനുഭവമായിരിക്കും സമ്മാനിക്കുക.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി.എസ് ആണ്. ചിത്രത്തിന്റെ ടീസർ ഇതിനകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ആക്ഷൻ രംഗങ്ങളുടെയും വികാരനിർഭരമായ നിമിഷങ്ങളുടെയും തീവ്രത വർദ്ധിപ്പിക്കുന്നതിൽ സാം സി.എസിന്റെ പശ്ചാത്തല സംഗീതം പ്രധാന പങ്കുവഹിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ‘വിക്രം വേദ’, ‘കൈതി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംഗീത സംവിധായകനാണ് സാം സി.എസ്.
അദ്ദേഹത്തിന്റെ സംഗീത ശൈലി ആക്ഷൻ-ത്രില്ലർ സിനിമകളുടെ ദൃശ്യഭാഷയെ കൂടുതൽ കരുത്തുറ്റതാക്കാറുണ്ട്. ഓൾഗാ പ്രൊഡക്ഷന്സിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രം ജൂലൈ 16-ന് ശ്രീ ഗോകുലം മൂവീസ് തിയറ്ററുകളിൽ എത്തിക്കും.
ഇന്ത്യയിലെ വിതരണം ശ്രീ ഗോകുലം മൂവീസും ഡിസ്ട്രിബൂഷൻ പങ്കാളിത്തം ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം പി.എച്ച്.എഫും നിർവഹിക്കും. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ് പുളിങ്കുന്ന്, രാഹുൽ റെജി.
ഛായാഗ്രഹണം: എസ്. ശരവണൻ.
എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം.
മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യൂം ഡിസൈൻ: സമീറ സനിഷ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്.
പ്രൊഡക്ഷൻ മാനേജേഴ്സ്: ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്.
പി.ആർ.ഒ: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: ഹരി തിരുമല.
ഡിസൈൻസ്: യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്. മാർക്കറ്റിംഗ്: ബ്രിങ്ഫോർത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

