തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക അഗ്നിരക്ഷാ വാഹനം പ്രവർത്തനസജ്ജമായി. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ വിമാനത്താവളത്തിൽ ഉപയോഗിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിന്റെ കാർഗോ വിഭാഗത്തിലേക്കോ യാത്രക്കാരുടെ കാബിനിലേക്കോ സുരക്ഷിതമായി വെള്ളമോ ഫോമോ എത്തിക്കാൻ ഈ വാഹനത്തിന് സാധിക്കും. ഹൈ റീച്ച് എക്സ്റ്റെൻഡബിൾ ടററ്റ് (എച്ച്ആർഇടി) സംവിധാനമാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത.
ഇതിലൂടെ വിന്യസിക്കാവുന്ന യന്ത്രക്കൈ ഉപയോഗിച്ച് 85 മീറ്റർ അകലെ വരെ വെള്ളം ചീറ്റാൻ സാധിക്കും. 12 കോടി രൂപ ചെലവിൽ സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനത്തിന് 11,300 ലീറ്റർ വെള്ളം, 1,300 ലീറ്റർ ഫോം, 250 കിലോഗ്രാം ഡ്രൈ കെമിക്കൽ പൗഡർ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട്.
കൂടാതെ, പുറമെ നിന്ന് ദൃശ്യമാകാത്ത തരത്തിലുള്ള തീപിടിത്തങ്ങൾ പോലും കണ്ടെത്താൻ സഹായിക്കുന്ന തെർമൽ ഇമേജിങ് ക്യാമറകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

