ജെസിഐ കോട്ടയം സംഘടിപ്പിക്കുന്ന റബർ സിറ്റി റൺ മാരത്തണിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മന്ത്രി ഒ.ജെ.ജെനീഷ് നിർവഹിച്ചു. ചടങ്ങിൽ ജെസിഐ കോട്ടയം പ്രസിഡന്റ് അമൽ വർഗീസ് ലാലു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റിച്ചുമോൻ സാലു, മുൻ പ്രസിഡന്റുമാരായ അഖിൽ ജോസ്, ഡോ. അഭിജിത്ത് കർമ്മ, മാരത്തൺ കോഓർഡിനേറ്റർമാരായ മനു ജോർജ്, ജിയോ ഗ്രിഗറി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വരുന്ന ഒക്ടോബർ 11-നാണ് ഈ കായിക മാമാങ്കം അരങ്ങേറുന്നത്. വിവിധ പ്രായത്തിലുള്ള കായികപ്രേമികൾക്കും പൊതുജനങ്ങൾക്കും ഒരേപോലെ അവസരമൊരുക്കുന്ന ഈ മാരത്തൺ, കോട്ടയം നഗരത്തിലെ ശ്രദ്ധേയമായ കായിക പരിപാടികളിലൊന്നായി മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
ആരോഗ്യ സംരക്ഷണം, ഫിറ്റ്നസ് അവബോധം, യുവജന പങ്കാളിത്തം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമൂഹിക ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

