സിജെപി ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാനുള്ള നീക്കമില്ലെന്ന് സംഘടനയുടെ മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങൾ ഭാവിയിൽ മാത്രമെ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന ഒരൊറ്റ ആവശ്യത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സൗരവ് ദാസ് പ്രതികരിച്ചു.
സമരപരിപാടികളുടെ ഭാഗമായി ശനിയാഴ്ച രാവിലെ എട്ടുമണിക്ക് അഭിജിത്ത് ദീപ് കെ വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഔദ്യോഗികമായി അനുമതി തേടും.
ഒരു സ്വതന്ത്ര മുന്നേറ്റം എന്ന നിലയിലായിരിക്കും അധികൃതർക്ക് മുന്നിൽ സംഘടന തങ്ങളുടെ ആവശ്യം സമർപ്പിക്കുക. പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി സമാന ചിന്താഗതിയുള്ള മറ്റു സംഘടനകളുമായി സഹകരിക്കാനും ആലോചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

