കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. **2026 ജൂൺ നാലോടെ** കാലവർഷം കേരളത്തിൽ പ്രവേശിക്കുമെന്നാണ് പ്രവചനം.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വരും ദിവസങ്ങളിൽ മഴ ശക്തമാകും. തെക്കൻ കേരള തീരത്തോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട
ചക്രവാതച്ചുഴിയാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതോടെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
മഴ മുന്നറിയിപ്പ് വിവരങ്ങൾ അടുത്ത ദിവസങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങൾ മുൻനിർത്തി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ (24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ) പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തീയതികൾ:
– 04/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ.
– 05/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
– 06/06/2026: കണ്ണൂർ, കാസർകോട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച തീയതികൾ:
– 04/06/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
– 05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
– 06/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിൽ ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ) സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ മഴയായിരിക്കും മിക്കയിടങ്ങളിലും അനുഭവപ്പെടുക.
അറബിക്കടൽ, ലക്ഷദ്വീപ്, തമിഴ്നാട്, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

