നവകേരള സദസ്സിനിടെ നടന്ന പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. സംഭവത്തിൽ ഉൾപ്പെട്ട
പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കുന്നതിനാണ് കോടതി ഇന്നത്തെ തീയതി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇന്നലെ ഈ ഹർജി കോടതി പരിഗണനയ്ക്ക് എടുത്തിരുന്നു.
എന്നാൽ, ജാമ്യഹർജിയിൽ മറുപടി നൽകുന്നതിനും ആക്ഷേപങ്ങൾ ബോധിപ്പിക്കുന്നതിനും പരാതിക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടികൾ ഇന്നത്തേക്ക് മാറ്റിവെച്ചത്. ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടും നിർണ്ണായകമാകും.
പ്രതികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ടുള്ള റിപ്പോർട്ടായിരിക്കും അന്വേഷണ സംഘം കോടതിയിൽ ഫയൽ ചെയ്യുക. കേസിലെ പ്രതികളായ അഞ്ചുപേരും നിലവിൽ ഒളിവിലാണെന്ന് എസ്ഐടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണം നിർണ്ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ, പ്രതികൾക്ക് ജാമ്യം നൽകുന്നതിനെതിരെ പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ ഉന്നയിച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

