ചങ്ങനാശേരി: അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന നവാഗതരായ വിദ്യാർഥികൾക്ക് ഊഷ്മളമായ വരവേൽപ്പേകി ചങ്ങനാശേരി ക്ലൂണി സീനിയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി. വിദ്യാലയാങ്കണം വർണ്ണാഭമായ അലങ്കാരങ്ങളാലും വിവിധ കലാപരിപാടികളാലും തികച്ചും ഉത്സവ പ്രതീതിയിലായിരുന്നു.
സ്കൂൾ മാനേജർ സിസ്റ്റർ അനൂപ അധ്യക്ഷത വഹിച്ച യോഗത്തിൽ, മേരി മൗണ്ട് പള്ളി വികാരി ഫാ. മാത്യു ഒഴത്തിൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മജീഷ്യൻ വിൽസൺ ചമ്പക്കുളത്തിന്റെ മാന്ത്രിക പ്രകടനങ്ങൾ കുട്ടികൾക്ക് ഏറെ കൗതുകമുണർത്തി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി, രക്നാസാഗർ ഏരിയ മാനേജർ റോബിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

