പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരിൽ വ്യാജ ചിത്രം നിർമ്മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെ അത്തോളി പോലീസ് കേസെടുത്തു. മേയ് 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
‘കരുണൻ ചാലിൽ’ എന്ന ഫെയ്സ്ബുക് അക്കൗണ്ട് വഴിയാണ് വിവാദമായ ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഷൂസിൽ പ്രതിപക്ഷ നേതാവ് മുത്തം വയ്ക്കുന്ന തരത്തിൽ ഡിജിറ്റലായി കൃത്രിമം കാണിച്ച ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്.
യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിച്ചതിന് ഭാരതീയ ന്യായ സംഹിത (BNS) 192-ാം വകുപ്പ് പ്രകാരവും, ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയതിന് കേരള പോലീസ് നിയമത്തിലെ 120(ഒ) വകുപ്പ് പ്രകാരവുമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

