കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചലച്ചിത്രമായ “ടെക്സ്ല”യുടെ ചിത്രീകരണം ആരംഭിച്ചു. ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദീപക് രവിയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. യുവാൻ ശങ്കർ രാജ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ജി എം സുന്ദർ, ജോർജ് മരിയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സിനിമയുടെ ടൈറ്റിൽ ടീസറിന് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തമിഴ് സിനിമയിലെ പ്രമുഖ കുടുംബവുമായി സഹകരിക്കാൻ സാധിച്ചതിലുള്ള അഭിമാനം നിർമ്മാതാവ് കണ്ണൻ രവി പങ്കുവെച്ചു.
തന്റെ ചലച്ചിത്ര യാത്രയിലെ വലിയൊരു അവസരമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സുഹൃത്തും മികച്ച കലാകാരനുമായ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
താൻ അവതരിപ്പിക്കുന്ന കഥാപാത്രവും സിനിമയുടെ ഇതിവൃത്തവും ഏറെ ആകർഷകമാണെന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചു. സംവിധായിക ഐശ്വര്യ രജനികാന്തിനൊപ്പം പ്രവർത്തിക്കുന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നൊസ്റ്റാൾജിക് അനുഭവങ്ങൾ സമ്മാനിക്കുന്ന ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കും ഇതെന്ന സൂചനയാണ് പുറത്തുവരുന്ന വിവരങ്ങൾ നൽകുന്നത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് “ടെക്സ്ല”.
നേരത്തെ ‘3’, ‘വെയ് രാജ വെയ്’, ‘സിനിമാ വീരൻ’, ‘ലാൽ സലാം’ തുടങ്ങിയ ചിത്രങ്ങൾ അവർ ഒരുക്കിയിട്ടുണ്ട്. യു വൺ റെക്കോർഡ്സ് ആണ് ചിത്രത്തിന്റെ സംഗീത അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.
കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിച്ച ‘തലൈവർ തമ്പി തലൈമയിൽ’, ‘രാവണകൂട്ടം’ എന്നീ ചിത്രങ്ങൾ ഇതിനു മുൻപ് ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഹെഡ് ഓഫ് ഓപ്പറേഷൻസ് ശ്രീനാഥ് വിശ്വനാഥൻ, മാർക്കറ്റിങ് ആൻഡ് പ്രമോഷൻസ് ഡിഇസി എന്നിവരാണ്.
പിആർഒ – ശബരി. വരും ദിവസങ്ങളിൽ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

