കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്തു. അത്തോളി പൊലീസാണ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഉള്ള്യേരി സ്വദേശിയായ കരുണൻ ചാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ചെരുപ്പിൽ മുഖ്യമന്ത്രി ചുംബിക്കുന്ന തരത്തിലുള്ള കൃത്രിമ ചിത്രം ഇയാൾ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചതാണ് വിവാദത്തിന് വഴിവെച്ചത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തതിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

