കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്നതിനായി കൊച്ചി നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ജൂൺ 2, 3 തീയതികളിൽ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുക. പാലാരിവട്ടം എസ്എൻ ജംക്ഷൻ മുതൽ കലൂർ വരെയുള്ള ഭാഗങ്ങളിലും, കലൂരിൽ നിന്ന് ഇടപ്പള്ളിയിലേക്കുള്ള ഭാഗത്തുമാണ് നിയന്ത്രണങ്ങൾ ബാധകമാക്കിയിരിക്കുന്നത്.
യാത്രക്കാർക്കായി പോലീസ് നിർദേശിച്ചിരിക്കുന്ന ബദൽ മാർഗങ്ങൾ താഴെ പറയുന്നവയാണ്: ഇടപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാലാരിവട്ടം എസ്എൻ ജംക്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് തമ്മനം-വൈറ്റില റോഡ് വഴി കലൂർ സ്റ്റേഡിയം ഭാഗത്തേക്കോ, അല്ലെങ്കിൽ കലൂർ-കതൃക്കടവ് റോഡ് വഴിയോ എറണാകുളം നഗരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. കലൂരിൽനിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് യാത്ര ചെയ്യേണ്ട
വാഹനങ്ങൾ കലൂർ ജംക്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കലൂർ-എളമക്കര-പേരണ്ടൂർ റോഡ് ഉപയോഗിക്കുകയോ, അല്ലെങ്കിൽ ദേശാഭിമാനി ജംക്ഷനിൽനിന്ന് കറുകപ്പിള്ളി-എളമക്കര വഴി പാലാരിവട്ടം-ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയോ വേണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

