തിരുച്ചിറപ്പള്ളിയിൽ നടന്ന പൊതുയോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി. സർക്കാർ രൂപീകരിച്ച് ആദ്യ ആറ് മാസം കാര്യമായ പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയ്ക്ക് അരമണിക്കൂറിനുള്ളിൽ തന്നെ അദ്ദേഹം മറുപടി നൽകി.
കല്യാണ വീടുകൾ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് നടത്തുന്ന പ്രസ്താവനകളെയും അദ്ദേഹം വിമർശിച്ചു. താൻ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യസേവകൻ ആണെന്ന് സി ജോസഫ് വിജയ് വ്യക്തമാക്കി.
എംജിആർ, അണ്ണാദുരൈ എന്നിവരുടെ പാത പിന്തുടർന്ന് സേവന സന്നദ്ധതയോടെയാണ് തങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ, തനിക്ക് കുറച്ചുകൂടി പിന്തുണ ലഭിച്ചിരുന്നെങ്കിൽ ഒറ്റയ്ക്ക് ഭരിക്കാൻ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ സാഹചര്യം കൂടി കണക്കിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെയും അദ്ദേഹം തന്റെ നിലപാട് തുറന്നുപറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

