തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർക്ക് പാമ്പുകടിയേറ്റു. ഡോ.
ശ്രേയയ്ക്കാണ് ഇന്ന് രാവിലെ 11 മണിയോടെ കാമ്പസിനുള്ളിൽ വെച്ച് കടിയേറ്റത്. ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
വാഹനം നിർത്തി പുറത്തിറങ്ങുന്നതിനിടെ കാലിന്റെ പിൻഭാഗത്തായി പാമ്പ് കടിക്കുകയായിരുന്നു. കാമ്പസിനുള്ളിൽ തന്നെ ജോലി ചെയ്യുന്ന ഡോക്ടറായതിനാൽ, സഹപ്രവർത്തകരും ജീവനക്കാരും ചേർന്ന് ഉടൻ തന്നെ ഇവരെ അടിയന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെ പ്രത്യേക ഒബ്സർവേഷൻ വാർഡിലേക്ക് മാറ്റി.
നിലവിൽ ഡോക്ടർ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

