ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ ആദിലയും നൂറയും തങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടം കൂടി പിന്നിടുകയാണ്. ലിവിങ് ടുഗെദർ ജീവിതത്തിന്റെ നാലാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, പങ്കാളിയായ നൂറയെക്കുറിച്ച് ആദില പങ്കുവെച്ച വൈകാരികമായ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
റിയാലിറ്റി ഷോയ്ക്ക് ശേഷം തങ്ങളുടെ ഔദ്യോഗിക ജോലികളിലും വ്ലോഗിംഗ് രംഗത്തും സജീവമായ ഇരുവരും അടുത്തിടെ ഒരു വസ്ത്ര ബ്രാൻഡും ആരംഭിച്ചിരുന്നു. വ്യക്തിജീവിതത്തിലെ സന്തോഷകരമായ ഈ വേളയിൽ, ആദില ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്: “നിന്നെപ്പോലൊരു പങ്കാളിയെ ലഭിച്ചതിൽ ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടവളാണ്.
നീ വെറുമൊരു പ്രണയം മാത്രമല്ല, നീ എന്റെ ഏറ്റവും വലിയ കരുത്താണ്, എന്റെ സുരക്ഷിത സ്ഥാനമാണ്, എന്റെ അഭയസ്ഥാനമാണ്. എന്റെ പ്രതിസന്ധി ഘട്ടങ്ങളിലാണ് ഞാൻ ഇത് കൂടുതൽ തിരിച്ചറിഞ്ഞത്.
ജീവിതം എത്ര പ്രയാസകരമാണെങ്കിലും ശരി, നീ എന്റെ അരികിലുണ്ടെന്നത് എനിക്ക് വീണ്ടും എഴുന്നേൽക്കാനും, മുന്നോട്ട് കുതിക്കാനും, കൂടുതൽ ഉയരത്തിൽ പറക്കാനുമുള്ള കരുത്ത് നൽകും. നമ്മുടെ ഭാവി മനോഹരമായിരിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു.
ആര് വന്നാലും പോയാലും, നമ്മുടെ വഴിയില്‍ എന്തൊക്കെ വന്നാലും ഒന്ന് മാത്രം നിലനില്ക്കും, ഞാന്‍ എപ്പോഴും നിന്നോടൊപ്പമുണ്ടാവും, ഇന്നും നാളേയും ഇനി എന്നേക്കും.” പ്രണയത്തിന്റെ ആഴത്തെക്കുറിച്ചും തങ്ങൾ ഒരുമിച്ചുള്ള ഭാവി സ്വപ്നങ്ങളെക്കുറിച്ചും കുറിപ്പിൽ ആദില പരാമർശിക്കുന്നുണ്ട്: “ചിലപ്പോഴൊക്കെ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ആഴം എനിക്ക് പോലും മനസിലാകാറില്ല. നിന്റെ സാന്നിധ്യം ഇരുട്ടിനെ വെളിച്ചമാക്കുന്നതുകൊണ്ട് കഠിനമായ ദിവസങ്ങൾക്ക് പോലും അത്ര ഭാരം തോന്നാറില്ല.
എല്ലാം ശരിയാക്കാനുള്ള മാന്ത്രികവിദ്യ നിന്റെ കയ്യിലുണ്ട്. നമ്മുടെ വിവാഹം ഉടൻ തന്നെ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
നമ്മുടെ ജീവിതകാലത്ത് എന്നെങ്കിലും എല്ലാ പ്രണയങ്ങളും ഒരുപോലെ ആഘോഷിക്കുന്ന ഒരു ദിവസമുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതുവരെ നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടരാം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

