നടി അന്‍സിബ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍, അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ തൃക്കാക്കര എസിപി ഓഫീസിലെത്തി മൊഴി നല്കി. തന്നെ ലക്ഷ്മി പ്രിയയും തൃപ്പൂണിത്തുറ എസ്ഐ രേഷ്മയും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നും, അടിസ്ഥാനരഹിതമായ പരാതിയുടെ പേരില്‍ മൂന്നു മണിക്കൂറോളം സ്റ്റേഷനില്‍ പിടിച്ചിരുത്തിയെന്നുമാണ് അന്‍സിബയുടെ ആരോപണം.
ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും നേരത്തെ പരാതി നല്‍കിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്തി എന്ന അന്‍സിബയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു. താന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നത് ഒരു മണിക്കൂര്‍ 17 മിനിറ്റും 20 സെക്കന്‍ഡും മാത്രമാണെന്നും, ഇതിനുള്ള വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.
കൂടാതെ, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ സംഘടന ഇടപെടേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാതിയുടെ ഭാഗമായി അന്‍സിബ കഴിഞ്ഞ ദിവസം തൃക്കാക്കര എസിപി ഓഫീസില്‍ എത്തി മൊഴി നല്‍കിയിരുന്നു.
അതേസമയം, ടിനിക്കെതിരെ അന്‍സിബ ‘അമ്മ’യില്‍ സമര്‍പ്പിച്ച പരാതിയില്‍ ഇതുവരെ ഔദ്യോഗികമായ പരിശോധനകളോ നടപടികളോ ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

