തിരുവനന്തപുരം: നവതിയിലെത്തിയ നടൻ മധുവിനെ കണ്ണമ്മൂലയിലുള്ള വസതിയിലെത്തി ആദരിച്ച് മന്ത്രി സജി ചെറിയാൻ. മലയാള സിനിമയിലെ കാരണവരെന്നു വിളിക്കാൻ നൂറുശതമാനം അർഹതയുള്ള നടനാണ് മധുവെന്ന് മന്ത്രി പറഞ്ഞു.
മധുവിന്റെ നവതിയാഘോഷവുമായി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പ് പ്രത്യേക പരിപാടി ആവിഷ്കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി, ഒരു ലക്ഷം രൂപയും ലൂമിയർ ബ്രദേഴ്സ് രൂപകല്പനചെയ്ത ആദ്യകാല മൂവി ക്യാമറയുടെ മാതൃകയും സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]