തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. സംഭവത്തിൽ ഉൾപ്പെട്ട
സിപിഎം പ്രവർത്തകർക്കെതിരെ അധികമായി മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിലാണ് പുതിയ കേസ്.
ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥർ ഇതിനകം മൊഴി നൽകിയിട്ടുണ്ട്. നിലവിൽ അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെയും ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
അതേസമയം, തലസ്ഥാനത്ത് അരങ്ങേറിയ സംഭവവികാസങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് മേധാവിയും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ഈ ആക്രമണം പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക സിപിഎം കേന്ദ്രങ്ങളിൽ ശക്തമാണ്. വിഷയത്തിൽ പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ അഞ്ചുതവണ ആവശ്യപ്പെട്ടിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിയുടെ നിലപാടും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

