തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര, ശബരിമല സീസണുകളിലെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്ത് ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി പുതിയ നീക്കത്തിലേക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത രണ്ട് മാസത്തേക്ക് 600 നോൺ-എസി ബസുകൾ വെറ്റ് ലീസ് (ഡ്രൈവറടക്കം വാടകയ്ക്ക്) വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി കോർപ്പറേഷൻ ഔദ്യോഗികമായി കരാർ ക്ഷണിച്ചു.
നവംബർ 10 മുതൽ 2027 ജനുവരി 20 വരെയാണ് ഈ വാഹനങ്ങൾ സർവീസുകൾക്കായി വിനിയോഗിക്കുന്നത്. പൊതുഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
നേരത്തെ, കഴിഞ്ഞ ആഴ്ച ആറ് മാസത്തെ കാലാവളിയിൽ 63 എസി ബസുകൾ വാടകയ്ക്കെടുക്കുന്നതിനായും കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

