ന്യൂചണ്ഡീഗഡ്: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 47 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറി. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിംഗ് മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് അടിച്ചുകൂട്ടിയത്. 29 പന്തിൽ 97 റൺസെടുത്ത വൈഭവ് സൂര്യവംശിയാണ് ടീമിന്റെ ടോപ് സ്കോറർ.
കൂടാതെ ധ്രുവ് ജുറെൽ 21 പന്തിൽ 50 റൺസും, യശസ്വി ജയ്സ്വാൾ 29 പന്തിൽ 29 റൺസും, നായകൻ റിയാൻ പരാഗ് 12 പന്തിൽ 26 റൺസും നേടി. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ 3 വിക്കറ്റ് വീഴ്ത്തി.
244 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം തന്നെ പാളി. ജോഫ്ര ആർച്ചറുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ ഹൈദരാബാദ് ബാറ്റിംഗ് നിര തകർന്നടിഞ്ഞു.
19.2 ഓവറിൽ 196 റൺസിന് ഹൈദരാബാദ് ഓൾ ഔട്ടായി. നിതീഷ് കുമാർ റെഡ്ഡി (38 റൺസ്), സലീൽ അറോറ (35 റൺസ്), ഇഷാൻ കിഷൻ (33 റൺസ്) എന്നിവർ മാത്രമാണ് ഭേദപ്പെട്ട
പ്രകടനം കാഴ്ചവെച്ചത്. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ 3 വിക്കറ്റുകൾ വീഴ്ത്തി നിർണായകമായി.
രവീന്ദ്ര ജഡേജ, നാന്ദ്രെ ബർഗർ, യാഷ് രാജ് പുഞ്ച എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഹൈദരാബാദിന്റെ മുൻനിരയെ തുടക്കത്തിലേ തകർക്കാൻ സാധിച്ചതാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായത്.
വെള്ളിയാഴ്ച ന്യൂചണ്ഡീഗഡിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ. ആദ്യ ക്വാളിഫയറിൽ ആർസിബിയോട് പരാജയപ്പെട്ടാണ് ഗുജറാത്ത് ടൈറ്റൻസ് രണ്ടാം ക്വാളിഫയറിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

