കഴിഞ്ഞ ഒരു വർഷമായി തുടരുന്ന റേം, സ്റ്റോറേജ് പ്രതിസന്ധിയിൽ നിന്ന് യാതൊരു കമ്പനിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് റിപ്പോർട്ട്. ഫോണുകളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വില വർദ്ധിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
വില സ്ഥിരത നിലനിർത്താൻ ചില കമ്പനികൾ ബദൽ മാർഗ്ഗങ്ങൾ തേടിയിട്ടുണ്ടെങ്കിലും പലവിധ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ആഗസ്റ്റ് 12 ന് നടക്കാനിരിക്കുന്ന ഗൂഗിൾ പിക്സൽ ഇവന്റിന് മുന്നോടിയായി, വരാനിരിക്കുന്ന പിക്സൽ 11 സീരീസിന്റെ വില വർദ്ധിക്കുമോ എന്ന ആശങ്കയിലായിരുന്നു ഉപയോക്താക്കൾ.
ഭാവിയിലെ പിക്സൽ ഫോണുകളെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങൾക്ക് ഗൂഗിൾ ഔദ്യോഗികമായി തന്നെ മറുപടി നൽകിയിട്ടുണ്ട്. ഗൂഗിളിന്റെ ഡിവൈസസ് ആൻഡ് സർവീസസ് വൈസ് പ്രസിഡന്റ് ശകീൽ ബർകത് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.
ഘടകങ്ങളുടെ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ കമ്പനി പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ ഈ മാറ്റങ്ങളിൽ നിന്ന് ഗൂഗിളിനും മാറിനിൽക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിക്സൽ ഉൽപ്പന്ന നിരയിൽ മാറ്റങ്ങൾ വരുത്തുമെന്നാണ് ലഭിക്കുന്ന പ്രധാന വിവരം.
വിപണിയിലെ ലഭ്യമായ ഘടകങ്ങളുടെ ലഭ്യതയ്ക്ക് അനുസൃതമായി ഈ മാറ്റങ്ങൾ വരുത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അതിനാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണച്ചെലവ് ഉയർന്നാൽ ഉപയോക്താക്കൾ നൽകേണ്ടിവരുന്ന വിലയിലും വർദ്ധനവുണ്ടാകും.
എങ്കിലും വരാനിരിക്കുന്ന പിക്സൽ സീരീസിന്റെ കൃത്യമായ വില വിവരങ്ങൾ ഗൂഗിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലുള്ളതും ഭാവിയിൽ പുറത്തിറങ്ങാനിരിക്കുന്നതുമായ പിക്സൽ ഫോണുകളുടെ വിലകളിൽ വരുന്ന മാറ്റങ്ങൾ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വലിയ വിലക്കുറവിൽ ലഭ്യമാകുന്ന നിലവിലെ മോഡലുകൾ വാങ്ങുന്നതിനാണ് പലരും ഇപ്പോൾ താൽപ്പര്യപ്പെടുന്നത്. ആൻഡ്രോയിഡ് സിസ്റ്റത്തിലെ മെമ്മറി ആവശ്യകതകൾ കുറയ്ക്കുന്നതിനായി ഗൂഗിൾ പ്രത്യേക ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും വിവരങ്ങളുണ്ട്.
വരാനിരിക്കുന്ന പിക്സൽ 11 സീരീസിന്റെ വരവോടെ ഉപയോക്താക്കൾക്ക് ചില നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടി വരും. സമീപഭാവിയിൽ വില കുറയാൻ സാധ്യതയില്ലാത്തതിനാൽ പ്രത്യേക ഓഫറുകളും പ്രൊമോഷനുകളും പരമാവധി പ്രയോജനപ്പെടുത്തുക മാത്രമാണ് ഉപയോക്താക്കൾക്ക് മുന്നിലുള്ള പോവഴി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

