ദക്ഷിണ ബെംഗളൂരുവിലെ ഹൊസൂരിൽ നിർമാണത്തിലെ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ച് കേവലം മൂന്ന് മാസത്തിനകം കെട്ടിടം സ്വമേധയാ പൊളിച്ചുമാറ്റി പുനർനിർമിക്കാൻ പ്രമുഖ നിർമാണ കമ്പനി തീരുമാനിച്ചു. 18 നിലകളുള്ള അപാകത കണ്ടതിനെ തുടർന്ന് സ്വയം പൊളിച്ചുപണിയാൻ നിർമാതാവ് അനുമതി തേടി.
ഇതിനകം സമുച്ചയത്തിലെ 49 ഫ്ലാറ്റുകൾ വിറ്റുപോയിരുന്നു. കെട്ടിടത്തിനു ചെറിയ ചരിവുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് റിയൽ എസ്റ്റേറ്റ് കമ്പനി പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്.
ഒന്ന് മുതൽ 5 കോടിവരെ മൂല്യമുള്ള അപ്പാർട്മെന്റുകളാണ് സമുച്ചയത്തിലുണ്ടായിരുന്നത്. 15 ടവറുകളിലായി 970 അപ്പാർട്മെന്റുകളുള്ള ബൃഹദ് പദ്ധതിയാണ് കമ്പനി നിർമിക്കുന്നത്.
ഇതിൽ ഒരു ടവറിൽ മാത്രമാണ് അപാകത കണ്ടെത്തിയത്. നിർമാണം പൂർത്തിയാക്കിയ കെട്ടിടം പൊളിക്കുന്നതിനുള്ള അനുമതി തേടി ഫ്ലാറ്റ് നിർമാതാവ് സമീപിച്ചതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മിഷണർ എം.
മഹേശ്വര റാവുവിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പിടിഐ സ്ഥിരീകരിക്കുന്നു. ടവർ പൊളിച്ചുമാറ്റാനും വീണ്ടും നിർമിക്കാനുമുള്ള അനുമതിയാണ് തേടിയത്.
തീരദേശ നിയമങ്ങൾ പാലിക്കാതിരുന്നതിനും കെട്ടിട മാനദണ്ഡങ്ങൾ ലംഘിച്ചതിനും മുൻപ് കൊച്ചിയിലും നോയിഡയിലും കൂറ്റൻ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റിയിട്ടുണ്ട്.
എന്നാൽ നിർമാതാവ് സ്വയം പൊളിച്ചുപണിയാൻ അനുമതി തേടുന്നത് ഒരു പക്ഷേ രാജ്യത്തുതന്നെ ആദ്യ സംഭവമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

