കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ തലസ്ഥാനത്ത് എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷം ആരംഭിച്ചത്.
കെഎസ്യു പ്രവർത്തകർ കല്ലെറിഞ്ഞെന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തിയത്. ആകെയുള്ള 37 സീറ്റുകളിൽ 35 സീറ്റുകളും എസ്എഫ്ഐ നേടി.
ചെയർമാൻ സ്ഥാനത്തേക്ക് എസ്എഫ്ഐയുടെ ശിവ എസ് തെരഞ്ഞെടുക്കപ്പെട്ടു. സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ തങ്ങൾക്കുള്ള സ്വാധീനം ഉറപ്പിക്കുന്നതാണ് ഈ വിജയം.
അതേസമയം, കെഎസ്യുവിന് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. യൂണിയനിലെ മൂന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ ഒരെണ്ണം കെഎസ്യു സ്ഥാനാർത്ഥിയായ ഫാത്തിമ ഫർഹ സ്വന്തമാക്കി.
വൈസ് ചെയർപേഴ്സൺ സ്ഥാനത്തിന് പുറമെ അക്കൗണ്ട്സ് കമ്മിറ്റി സ്ഥാനവും കെഎസ്യു നേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

