തിരുവനന്തപുരം നഗരമധ്യത്തിൽ പാളയത്ത് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷം. കേരള സർവകലാശാല തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ ആഹ്ലാദപ്രകടനങ്ങൾക്കിടെയാണ് എസ്എഫ്ഐ – കെഎസ്യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
പ്രവർത്തകർ തമ്മിൽ കല്ലേറ് നടത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് സ്ഥലത്തെത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പോലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
സംഘർഷം രൂക്ഷമായതോടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും കല്ലേറുണ്ടായി. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സംഭവം അറിഞ്ഞ് എം.വി ജയരാജൻ, എ.എ റഹീം തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഘർഷത്തെക്കുറിച്ച് എ.എ റഹീം മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ: “ഈ സംഘർഷത്തിന് കാരണം കെഎസ്യു മാത്രമല്ല, പൊലീസിനും പങ്കുണ്ട്.
പൊലീസ് ഏകപക്ഷീയമായി ലാത്തിച്ചാർജ് നടത്തി. പക്ഷേ പിരിഞ്ഞുപോവാൻ എസ്എഫ്ഐക്കാർക്ക് സാധിക്കില്ല.
ഇവിടെ ഉണ്ടായ ഈ സംഘർഷത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പൊലീസിനാണ്. എസ്എഫ്ഐ കൂടുതൽ സീറ്റുകളിൽ വിജയിച്ചതിന്റെ പിന്നാലെ കെഎസ്യുക്കാർ അക്രമിക്കുകയായിരുന്നു.
അവർ കല്ലെറിഞ്ഞു. പോലീസ് അവർക്ക് പിന്നാലെ പോവാതെ ഞങ്ങളുടെ പിള്ളേർക്കെതിരെയാണ് വന്നത്.” മേയ് 25, 2026 രാത്രിയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്.
നിലവിൽ പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

