പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ നിന്ന് ഗുഡ്സ് വാഹനം മോഷ്ടിച്ച കേസിൽ യുവാവ് പോലീസ് പിടിയിലായി. കൂടൽ നെടുമൺകാവിൽ വാടകയ്ക്ക് താമസിക്കുന്ന റോബിൻ ആണ് പോലീസ് കസ്റ്റഡിയിലായത്.
കഴിഞ്ഞ 18-ാം തീയതി ആണ് കോന്നിയിലെ എഎസ്ആർ ട്രേഡേഴ്സ് ഉടമ പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം മോഷണം പോയത്. മോഷണത്തിന് ശേഷം ഈ വാഹനത്തിൽ വിവിധ ബാറുകളിൽ പ്രതി കറങ്ങുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു.
ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. വാഹനം മോഷ്ടിച്ച ശേഷം പത്തനാപുരം വഴി കടന്നുകളഞ്ഞ പ്രതി, നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇടവഴികളിലൂടെയാണ് സഞ്ചരിച്ചത്.
ഒടുവിൽ പട്ടാഴിയിലെ ഭാര്യവീടിന് സമീപം ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രത്യേക പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. റോബിൻ സന്തോഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
മോഷണം പോയ വാഹനത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും, എന്നാൽ വാഹനത്തിൽ പതിച്ചിരുന്ന സ്റ്റിക്കറുകൾ ഇളക്കിമാറ്റിയ നിലയിലാണെന്നും ഉടമയായ പ്രശാന്ത് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

