പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റായ ആൻഡ്രോയിഡ് 17-ലൂടെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായ അനുഭവമാണ് ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്. ടാബ്ലെറ്റുകളിലെയും ഫോൾഡബിൾ ഫോണുകളിലെയും ആപ്പ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ അപ്ഡേറ്റിന് കഴിയുമെന്നത് ശ്രദ്ധേയമാണ്.
എന്നാൽ, ഇതിനൊപ്പം അവതരിപ്പിക്കുന്ന പുതിയ ഇമോജി ഡിസൈനുകൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. നോട്ടോ 3ഡി (Noto 3D) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇമോജി ശേഖരമാണ് ആൻഡ്രോയിഡ് 17-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിലുള്ള 2ഡി ഇമോജികളെ ത്രിമാന രൂപത്തിലേക്ക് മാറ്റുന്നതാണ് പ്രധാന മാറ്റം. ഇതിനായി ഇമോജികളിൽ പ്രകാശ പ്രതിഫലനവും വർണ്ണ ഗ്രേഡിയന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജാക്ക്-ഓ-ലാന്റേൺ (Jack-o’-lantern) പോലുള്ള ചില ഇമോജികളിൽ കൂടുതൽ വ്യക്തത വരുത്തുകയും നിറങ്ങളിലും രൂപത്തിലും മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പിക്സൽ (Pixel) ഫോണുകളിൽ മാത്രമാകും ഈ മാറ്റങ്ങൾ ലഭ്യമാകുക.
ഈ മാറ്റങ്ങളെക്കുറിച്ച് ഗൂഗിൾ നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: “bring a touch of physicality to online chatting, because apparently our feelings have weight, but they often fall flat when expressed online.” ഡിജിറ്റൽ ആശയവിനിമയത്തിന് കൂടുതൽ ജീവൻ നൽകാൻ 3ഡി ഇമോജികൾ സഹായിക്കുമെന്നാണ് കമ്പനിയുടെ വാദം. എന്നാൽ, ഇത്തരം മാറ്റങ്ങൾ ഇമോജികളുടെ യഥാർത്ഥ പ്രസക്തിയെ ബാധിക്കുമെന്നതാണ് പ്രധാന വിമർശനം.
ലളിതമായ 2ഡി രൂപകൽപനകളിൽ ഉപയോക്താക്കൾക്ക് തങ്ങളുടേതായ അർത്ഥതലങ്ങൾ നൽകാൻ സാധിക്കാറുണ്ട്. എന്നാൽ 3ഡിയിലേക്ക് മാറുമ്പോൾ ഈ പ്രതീകാത്മകത നഷ്ടപ്പെടുന്നുവെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു ഇമോജി കൂടുതൽ റിയലിസ്റ്റിക്കായി മാറുമ്പോൾ അതിലെ വൈകാരികമായ അർത്ഥങ്ങൾ കുറയുന്നു എന്ന ‘അൺകാനി വാലി’ (Uncanny Valley) പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നതെന്ന് വിമർശകർ പറയുന്നു. മറ്റ് പ്ലാറ്റ്ഫോമുകളിലെ ഇമോജികളുമായി സാമ്യം പുലർത്താനാണോ ഗൂഗിൾ ഇത്തരമൊരു മാറ്റത്തിന് മുതിരുന്നത് എന്ന സംശയവും ഉയരുന്നുണ്ട്.
ഏതായാലും ആൻഡ്രോയിഡ് 17-ലെ സാങ്കേതികപരമായ വലിയ കുതിച്ചുചാട്ടങ്ങൾക്കിടയിൽ, ഇമോജികളിലെ ഈ മാറ്റം ഉപയോക്താക്കൾ എങ്ങനെ സ്വീകരിക്കും എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

