കെ-റെയിൽ പദ്ധതി ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഗിവർഗീസ് മാർ കൂറിലോസ്. പാരിസ്ഥിതികമായി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടായിരുന്ന പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയത് നീണ്ട
ആറ് വർഷം നീണ്ടുനിന്ന ജനകീയ പോരാട്ടങ്ങളുടെ വിജയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്ന കേസുകൾ പിൻവലിച്ച നടപടിയും ശരിയായ തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ മാറ്റം അനിവാര്യമാണെന്നും, വികസനം എന്ന വാക്കിന് തന്നെ ബദൽ അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മഞ്ഞക്കുറ്റി ഒരു പ്രതീകമാണ്.
സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീകമാണ്. എല്ലാ സർക്കാരുകൾക്കും ഉള്ള മുന്നറിയിപ്പാണ്.
കേരളത്തിന്റെ സമര ചരിത്രത്തിൽ സുവർണ ലിപികളിൽ കെ റെയിൽ സമരം ഓർമ്മിക്കപ്പെടും.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിലെ ഭരണകൂടങ്ങൾക്ക് പാഠമാകുന്ന മുന്നറിയിപ്പാണ് ഈ സമര വിജയമെന്നും അദ്ദേഹം വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

