പുതിയ വാഹനം വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ വലിയൊരു ആനുകൂല്യം നേടാന്‍ അവസരമുണ്ട്. നിലവിലുള്ള പഴയ കാറിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിങ്ങള്‍ നേടിയെടുത്ത ‘നോ-ക്ലെയിം ബോണസ്’ (NCB) പുതിയ വാഹനത്തിലേക്ക് മാറ്റുന്നതിലൂടെ ഇന്‍ഷുറന്‍സ് ചെലവ് കാര്യമായി കുറയ്ക്കാന്‍ സാധിക്കും.
കൃത്യമായ ക്ലെയിമുകളില്ലാതെ സുരക്ഷിതമായി വാഹനം ഓടിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഒരു ആനുകൂല്യമാണിത്. എന്താണ് നോ-ക്ലെയിം ബോണസ് (NCB)? ഇന്‍ഷുറന്‍സ് കാലയളവില്‍ യാതൊരുവിധ ക്ലെയിമുകളും ഉന്നയിക്കാത്ത വാഹന ഉടമകള്‍ക്ക് കമ്പനികള്‍ നല്കുന്ന സാമ്പത്തിക ആനുകൂല്യമാണിത്.
ഈ ബോണസ് വാഹനത്തിനല്ല, മറിച്ച് വാഹന ഉടമയ്ക്കാണ് ലഭ്യമാകുന്നത്. അതിനാല്‍ പഴയ കാര്‍ വില്‍ക്കുന്നതിന് മുന്‍പായി ഉടമസ്ഥര്‍ ഈ ആനുകൂല്യം സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇത് വാഹനത്തിന്റെ ‘ഓണ്‍-ഡാമേജ്’ പ്രീമിയത്തിന് മാത്രമേ ബാധകമാകൂ. നിയമപരമായ ‘തേര്‍ഡ് പാര്‍ട്ടി’ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഈ ആനുകൂല്യം ലഭിക്കില്ല.
ഇളവുകളുടെ നിരക്ക് ഇങ്ങനെ
തുടര്‍ച്ചയായി ഓരോ വര്‍ഷം ക്ലെയിമുകള്‍ ഇല്ലാതെ വാഹനമോടിക്കുമ്പോള്‍, ഓണ്‍ ഡാമേജ് പ്രീമിയത്തില്‍ ലഭിക്കുന്ന ഇളവുകള്‍ താഴെ പറയുന്ന രീതിയില്‍ വര്‍ദ്ധിക്കുന്നു:
* ആദ്യ വര്‍ഷത്തിന് ശേഷം: 20%
* രണ്ടാം വര്‍ഷത്തിന് ശേഷം: 25%
* മൂന്നാം വര്‍ഷത്തിന് ശേഷം: 35%
* നാലാം വര്‍ഷത്തിന് ശേഷം: 45%
* അഞ്ച് വര്‍ഷത്തിന് ശേഷം: 50%
പരമാവധി 50 ശതമാനം വരെയാണ് ഈ രീതിയില്‍ ബോണസ് ലഭിക്കുക. ബോണസ് കൈമാറ്റം ചെയ്യേണ്ട
വിധം പഴയ വാഹനം വില്‍ക്കുന്നതോടെ നിലവിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ‘എന്‍സിബി റീറ്റെന്‍ഷന്‍’ അഥവാ ‘ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്’ കരസ്ഥമാക്കണം. ഒരേ വിഭാഗത്തില്‍പ്പെട്ട
വാഹനങ്ങള്‍ക്കിടയില്‍ മാത്രമേ ഈ കൈമാറ്റം സാധ്യമാകൂ. അതായത്, കാറില്‍ നിന്ന് കാറിലേക്കോ, ഇരുചക്ര വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്കോ മാത്രമേ ഈ ആനുകൂല്യം മാറ്റാനാകൂ.
ഇലക്ട്രിക്, ഹൈബ്രിഡ്, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കെല്ലാം ഇത് ബാധകമാണ്. ഈ സര്‍ട്ടിഫിക്കറ്റിന് ഇഷ്യൂ ചെയ്ത തീയതി മുതല്‍ 3 വര്‍ഷം വരെ കാലാവധിയുണ്ടാകും.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍ വാഹനം വില്ക്കുമ്പോള് പഴയ ഉടമ എന്‍സിബി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുന്നതിനൊപ്പം, പുതിയ ഉടമയുടെ പേരിലേക്ക് ഇന്‍ഷുറന്‍സ് മാറ്റുന്ന നടപടികളും 14 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിലെ മാറ്റം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ച് ഈ പ്രക്രിയ ഉറപ്പുവരുത്തണം. അതേസമയം, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പുതിയ ഉടമയുടെ പേരിലേക്ക് സ്വമേധയാ കൈമാറ്റം ചെയ്യപ്പെടും.
മോട്ടോര്‍ വാഹന നിയമപ്രകാരം എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

