എറണാകുളം മലയിടംതുരുത്തിലെ തർക്കഭൂമിയിൽ കഴിയുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകി. മന്ത്രി റോജി എം.
ജോണിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിഷയത്തിൽ തിങ്കളാഴ്ച സർക്കാർ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവുപ്രകാരം, നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽ കുടിയൊഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, അഭിഭാഷക കമ്മീഷനും ആമീനും ഇന്ന് സ്ഥലത്തെത്തുമെന്നാണ് വിവരം.
എങ്കിലും, പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ബലപ്രയോഗവും ഉണ്ടാകില്ലെന്ന് മന്ത്രി താമസക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. അതേസമയം, മന്ത്രിയുടെ ഉറപ്പിൽ വിശ്വാസമില്ലെന്ന് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി.
ശ്രീനിജൻ പ്രതികരിച്ചു. അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്.
വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

