എസ്ഡിപിഐ നേതാവിനൊപ്പം വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ വ്യക്തമാക്കി. താൻ പങ്കെടുത്തത് പാർട്ടി സഖാവിന്റെ അനിയന്റെ വീട്ടിലെ ചടങ്ങിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഉയർന്ന വിമർശനങ്ങളെ പരിഹാസത്തോടെയാണ് അദ്ദേഹം നേരിട്ടത്. “കഴിക്കുമ്പോൾ ഞാൻ കഴിച്ചതുപോലെ നല്ല ഭക്ഷണം കഴിക്കണം” എന്ന് അദ്ദേഹം പറഞ്ഞു.
സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ വിളിച്ചാൽ ആരും പോകുമെന്നും, ഭക്ഷണം എവിടെനിന്നായാലും കഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണം കഴിച്ചതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹീനമായ വർഗീയബോധമുള്ളവരാണെന്നും, വിവാദങ്ങളെക്കുറിച്ച് ഓർത്തല്ല താൻ ഭക്ഷണം കഴിച്ചതെന്നും വിജയരാഘവൻ വ്യക്തമാക്കി.
തന്റെ നിലപാട് ആവർത്തിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “സൗഹൃദം, ഭക്ഷണം എല്ലാം മനുഷ്യർക്കുള്ള മൗലിക സ്വാതന്ത്ര്യമല്ലേ. സാമൂഹ്യമായി ഇടപെടുക എന്നതും മനുഷ്യന്റെ അവകാശമാണ്.
ഇതിനെ എതിർക്കുന്ന വ്യക്തികൾക്ക് തീർച്ചയായും രാഷ്ട്രീയ താത്പര്യങ്ങൾ കാണും. ഇതെല്ലാം പ്രചരിപ്പിക്കുന്നത് ഇടതുപക്ഷത്തെ തോൽപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വർഗീയശക്തികളാണ്.
തെറ്റായ സ്ഥലമെന്ന് അവിടെ ബോർഡ് വെച്ചിട്ടുണ്ടോ? നമ്മൾ അവിടെ ഭക്ഷണം കഴിക്കുകയല്ലേ?”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

